ചങ്ങനാശേരി: എസി റോഡില്‍ പൂവം ഭാഗത്ത് മിനിലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു. കുടിവെളളം കയറ്റിവന്ന മിനിലോറി നിയന്ത്രണംവിട്ടാണ് എസി റോഡ് പാറയ്ക്കല്‍ ഭാഗത്ത് അപകടമുണ്ടായത്. ഇന്നലെ രാവിലെയാണ് സംഭവം. നീരേറ്റുപുറം ഭാഗത്തുനിന്നു ശുദ്ധജലവുമായി വന്ന മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി നിയന്ത്രണം നഷ്ടമായി എതിര്‍ദിശയിലെ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയും കൈവരിയില്‍ ഇടിച്ച് റോഡിനു കുറുകെ ലോറി മറിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ടാങ്ക് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി. നിസാര പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രഥമശുശ്രൂഷകള്‍ക്കുശേഷം വിട്ടയച്ചു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക