പാലക്കാട്: പരസ്യബോർഡിൽ കാർ ഇടിച്ചു മറിഞ്ഞ് അപകടമുണ്ടായി. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ്. ജില്ലാ ആശുപത്രിയിലേയ്ക്ക് അപകടത്തിൽ പരുക്കേറ്റ മൂന്നു പേരെയും മാറ്റി. അപകടമുണ്ടായത് പാലക്കാട് ദേശീയപാത കണ്ണനൂരിലാണ്. തങ്കമുത്തു മകളെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യയുടെയും മകൻ്റെയും ബന്ധുവിൻ്റെയും അവസ്ഥ ഗുരുതരമല്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക