Wednesday, 24 April 2024

നഴ്‌സിങ് പ്രവേശന പ്രതിസന്ധി: ചർച്ച വ്യക്തിഗത മാനേജ്‌മെൻറുകളുമായും

SHARE

തിരുവനന്തപുരം: മാനേജ്‌മെൻറ് അസോസിയേഷനുകളിൽ അംഗങ്ങളല്ലാത്ത കോളേജുകൾക്കും നഴ്‌സിങ് പ്രവേശന പ്രതിസന്ധി ചർച്ചയ്ക്ക് ക്ഷണം. ചർച്ച നടക്കുന്നത് മേയ് രണ്ടിന് വൈകീട്ട് നാലിനാണ്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിലാകും ചർച്ച. നേരത്തെ തീരുമാനിച്ചിരുന്നത് മാനേജ്‌മെൻറുകളുടെ രണ്ട് സംഘടനകളുമായി ചർച്ച നടത്താനാണ്. എന്നാൽ, സംഘടനകൾ മാനേജ്‌മെൻറ് സീറ്റുകളിലേക്ക് വെവ്വേറെ പ്രവേശനം നടത്തുന്ന മറ്റ് വ്യക്തിഗത മാനേജ്‌മെൻറുകളുമായും വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചർച്ചയ്ക്കായി 34 കോളേജുകൾക്ക് ഇതനുസരിച്ചാണ് സർക്കാർ നോട്ടീസ് നൽകിയത്. നഴ്‌സിങ് പ്രവേശനരംഗത്ത് പ്രതിസന്ധിയായത് മാനേജ്‌മെൻറ് സീറ്റുകളിലേക്ക് വിദ്യാർഥികളിൽനിന്ന് വാങ്ങുന്ന പ്രവേശനഫീസിന് ജി.എസ്.ടി. നൽകണമെന്ന് സർക്കാർ നിലപാടെടുത്തതാണ്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user