Saturday, 6 April 2024

വേ​ന​ല്‍ക്കാലത്ത് അ​ഭി​ഭാ​ഷ​ക​രു​ടെ വേ​ഷ​ത്തി​ല്‍ ഇ​ള​വനുവദിക്കാനാവശ്യപ്പെട്ട് ക​ത്ത്

SHARE


കൊ​ച്ചി: ബാ​ര്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന് അ​ഭി​ഭാ​ഷ​ക​രു​ടെ വേ​ഷ​ത്തി​ല്‍ വേനൽക്കാലം പരിഗണിച്ച് ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ന്‍റെ ക​ത്ത്. കോ​ട​തി​യി​ല്‍ ക​റു​ത്ത കോ​ട്ടും ഗൗ​ണും ധ​രി​ച്ച് അഭിഭാഷകർ ഹാജരാകണമെന്നാണ് ചട്ടം. എന്നാൽ, ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. ലി​ലി​ന്‍ ലാ​ല്‍ നൽകിയ കത്തിലെ ആവശ്യം നിലവിലെ അവസ്ഥ കണക്കിലെടുത്ത് ഇവ ഒഴിവാക്കാൻ അനുവദിക്കണമെന്നാണ്. കറുത്ത കോട്ട് ചൂടുകാലത്ത് ധരിക്കുന്നത് ഗുരുതര ആരോഗ്യപ്രശനങ്ങളുണ്ടാക്കുമെന്ന് ഈ കത്തിൽ പറയുന്നു. കാര്യത്തിൽ അ​ഡ്വ. കെ.​എ​ന്‍. അ​നി​ല്‍ കു​മാ​ര്‍ പ്രതികരിച്ചത് ഇക്കാര്യം നേരത്തെ ചർച്ച ചെയ്തതാണെന്നും എന്നാൽ കത്ത് ലഭിച്ച സാഹചര്യത്തിൽ വീണ്ടും ചർച്ച ചെയ്യുമെന്നുമാണ്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user