തിരുവല്ല: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റിൽ. തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയില്‍ രാഹുല്‍ (കൊയിലാണ്ടി രാഹുല്‍-29), കുറ്റപ്പുഴ പാപ്പാനവേലില്‍ വീട്ടില്‍ സുബിന് (26), കിഴക്കന്‍ മുത്തൂര്‍ കരുണാലയത്തില്‍ ദീപുമോന് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനാപുരത്ത് ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് ഇവർ പിടിയിലാകുന്നത്. തൃശൂര്‍ മണ്ണുത്തി തത്ത്യാലിക്കല്‍ ശരത്തിനെ കുറ്റപ്പുഴയ്ക്ക് സമീപത്തു നിന്നാണ് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ പായിപ്പാട് നിന്നു തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ഇയാളെ അതേ കാറില്‍ തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിക്രൂരമായി മര്‍ദിച്ച ശേഷം ശരത്തിനെ ചൊവ്വാഴ്ച പുലര്‍ച്ചെ ആറോടെ കവിയൂര്‍ മാക്കാട്ടി കവലയില്‍ റോഡില്‍ ഉപേക്ഷിച്ച ശേഷം കാര്‍ അടിച്ചു തകര്‍ത്ത് സംഘം കടന്നുകളയുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക