ഇരിട്ടി: വാണിയപ്പാറ തുടിമരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ നാടൻ തോക്ക് കണ്ടെത്തി. പ്രദേശവാസി വിവരം നൽകിയതിനെ തുടർന്ന് കരിക്കോട്ടക്കരി സിഐ കെ.പി.സുനിൽ കുമാർ, എസ്ഐമാരായ രാംദാസ്, രാജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ തോക്ക് കസ്റ്റഡിയിലെടുത്തു. കശുവണ്ടി ശേഖരിക്കുന്നതിനായി പോയ ആളാണു സമീപത്തെ റബർ തോട്ടത്തിന്റെ സൈഡിൽ തോക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതനുസരിച്ചാണ് കരിക്കോട്ടക്കരി പോലീസ് എത്തി തോക്ക് കസ്റ്റഡിയിലെടുത്തത് . വനമേഖലയോട് ചേർന്ന പ്രദേശം ആയതുകൊണ്ട് മൃഗവേട്ടയ്ക്ക് ഉപയോഗിച്ചു വരുന്ന നാടൻ തോക്കാണ് കണ്ടെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശം ആയതുകൊണ്ടും തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സഹചര്യത്തിലും പോലീസ് അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക