മൂവാറ്റുപുഴ: വർക്ക് ഷോപ്പിൽ കിടന്ന ലോറിക്ക് തീപിടിച്ചു. ആട്ടായം നിരപ്പ് മണ്ടോത്തുപടിയിൽ പാലത്തിങ്കൽ പി.എസ്. അഷറഫിന്റെ ഉടമസ്ഥതയിലുള്ള പാലത്തിങ്കൽ വർക്കോഷോപ്പിൽ കിടന്ന ലോറിക്കാണ് തീപിടിച്ചത്. പാലത്തിങ്കൽ ബോഡി ബിൽഡിംഗ് വർക്ക് ഷോപ്പിൽ പണിക്ക് വേണ്ടി കൊണ്ടുവന്നിട്ടിരുന്ന ലോറിക്കാണ് കഴിഞ്ഞ ദിവസം രാത്രി തീപിടിച്ചത്. കാരണം വ്യക്തമല്ല. മൂവാറ്റുപുഴ അഗ്നിശമന രക്ഷാ സേന അസിസ്റ്റന്റ് ഫയർ ഓഫീസർ മുഹമ്മദ് ഇക്ക്ബാലിന്റെ നേതൃത്വത്തിലെത്തിയ സംഘം തീയണക്കുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക