സ്വർണവിലയിൽ ഇന്ന് സംസ്ഥാനത്ത് നേരിയ ഇടിവ്. കുറഞ്ഞത് ഗ്രാമിന് 50 രൂപയാണ്. ഇതോടെ 6755 രൂപയായി ഒരു ഗ്രാം സ്വർണത്തിൻ്റെ വില. 54,040 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 18 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 5665 രൂപയിലെത്തി. സ്വർണ്ണവിലയിൽ ഇടിവുണ്ടാകുന്നത് തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ്. രാജ്യാന്തര സ്വർണവിലയിൽ കുറവുണ്ടാക്കാൻ പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത കുറഞ്ഞത് ഇടയാക്കി. സ്വർണ്ണവില ഏപ്രിലിൽ ഒരുപാട് തവണ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക