മാവേലിക്കര: പോളിംഗ് കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമായി സർക്കാർ ഉത്തരവനുസരിച്ച് ഓരോ പോളിംഗ് സ്റ്റേഷനുകളിലും നിയോഗിച്ച ഹരിതകർമസേന അംഗങ്ങളെ പോളിംഗ് സ്റ്റേഷൻ വളപ്പിൽനിന്നു പോലീസ് പുറത്താക്കിയതായി പരാതി. തെക്കേക്കര പഞ്ചായത്തിലെ പോളിംഗ് സ്റ്റേഷനുകളിൽ നിയോഗിക്കപ്പെട്ട ഹരിതകർമസേന അംഗങ്ങളാണ് ഇതു സംബന്ധിച്ച പരാതി ഉന്നയിച്ചത്. പോളിംഗ് സ്റ്റേഷൻ പരിസരത്തു പോലും നിൽക്കരുതെന്നു പോലീസ് ആവശ്യപ്പെട്ടതായി ഹരിതകർമസേന അംഗങ്ങൾ പറയുന്നു. ചില ബൂത്തുകളിൽ പോലീസുകാർ മോശമായി പ്രതികരിച്ചതായും ആക്ഷേപമുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ തെക്കേക്കര പഞ്ചായത്തിലെ ഹരിത കർമസേന അംഗങ്ങൾ പോളിങ് ബൂത്തുകളിൽനിന്നു മാലിന്യം ശേഖരിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് പ്രകാരം നിയോഗിച്ച ഹരിതകർമസേന അംഗങ്ങളോടു ചിലർ പരുഷമായി സംസാരിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹൻകുമാർ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക