കാഞ്ഞിരപ്പള്ളി: താലൂക്കിൽ ഡെങ്കിപ്പനിബാധിതരുടെ എണ്ണം കൂടിയതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങളും ബോധവത്കരണവും ആരംഭിച്ചു. കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗം പേരും പനിബാധിതരാണ്. മേഖലയില്‍ ഫോഗിംഗ്, ഉറവിട നശീകരണം, കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍, ജലജന്യരോഗങ്ങള്‍ തടയുന്നതിന് കുടിവെള്ള സ്രോതസുകളുടെ ശുചീകരണം, ശുചിത്വമുള്ള ജലവിതരണത്തിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് നടത്തി. മേഖലയിലെ റബര്‍, കൈത തോട്ടങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകാനുള്ള സാധ്യതയേറെയാണ്. ഇത് സംബന്ധിച്ച് ഉടമകൾക്ക് അധികൃതർ ബോധവത്കരണം നടത്തി.
അംഗീകാരം ഇല്ലാത്തതും വഴിയോരങ്ങളിൽ അനധികൃതമായി നടത്തുന്ന ജ്യൂസ്, ഐസ്ക്രീം , മറ്റ് പാനീയങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാർ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉപജീവനം എന്ന പേരിൽ സംസ്ഥാനത്തുടനീളം കച്ചവടം നടത്തുന്നതെന്നും, ഉപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധിച്ച റിപ്പോർട്ടോ, പാനീയങ്ങൾ ഉൽപ്പാദിപ്പിച്ച് നൽകുന്ന തൊഴിലാളികളുടെ മെഡിക്കൽ റിപ്പോർട്ട്, ചെറുകടികൾ ഉത്പാദിപ്പിക്കുന്ന എണ്ണ അതിനായി ഉപയോഗിക്കുന്ന മറ്റ് അസംസ്കൃത വസ്തുക്കൾ വൃത്തിയായ ചുറ്റുപാടുകളിൽ കച്ചവടം ചെയ്യുന്ന അവസ്ഥയോ ഇവർക്കില്ല. ഇനി ഏതെങ്കിലും ഉദ്യോഗസ്ഥർ ഇവർ ക്കെതിരെ നടപടിയെടുക്കാൻ ശ്രമിച്ചാൽ ഇവരെ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾ നേരിട്ട് ഇടപെടുന്നുണ്ടെന്നാണ് ചില ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.
പരിസരം ശുചീകരിക്കാത്തതും മലിനീകരണം തടയാത്തതും രോഗം പടരുന്നതിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രത്യേകം പറയുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക