കുണ്ടറ: യുവതിക്കൊപ്പം ബൈക്കിൽ വന്ന യുവാവ് കല്ലടയാറ്റിൽ ചാടി മരിച്ചു. ഒപ്പം വന്ന യുവതി പാലത്തിൽ നിന്ന് നിലവിളിച്ച് ബഹളം വച്ച് ആളുകളെ കൂട്ടി യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നുസംഭവം. നെടുമ്പന പഴങ്ങാലം മുരുകാലയം അമ്പലത്തിനുസമീപം കാഞ്ഞിരംവിള വീട്ടിൽ കുഞ്ഞുമോൻസ് കറിയാച്ചന്റെയും ഷൈനി കുഞ്ഞുമോന്റെയും മകൻ ഗ്രേയ്സൺ കുഞ്ഞുമോൻ (22) ആണ് മരിച്ചത്. യുവാവും യുവതിയും കുണ്ടറ ആശുപത്രി മുക്കിൽ പ്രവർത്തിക്കുന്ന സ്റ്റൗ വില്പന കേന്ദ്രത്തിലെ ജോലിക്കാരാണ്.
യുവതിയെ അവശ നിലയിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി രണ്ടു മക്കളുടെ അമ്മയാണ്. സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് 12ന് കരിപ്ര കാരിക്കൽ സെമിത്തേരിയിൽ നടക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക