കോട്ടയം: മധ്യവയസ്കയെ കുത്തിക്കൊല്ലാൻ ശ്രമിച്ച അയൽവാസി പിടിയിൽ. സംഭവം നടന്നത് കോട്ടയം കറുകച്ചാലിലാണ്. അറസ്റ്റിലായത് ഇടുക്കി തങ്കമണി സ്വദേശിയായ അജോ ജോർജാണ്. അയൽവാസിയെ പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത് തന്നോട് ചോദിക്കാതെ ചക്ക പറിക്കാൻ തോട്ടിയെടുത്തതിനാണ്. വീട്ടമ്മയുടെ മകൾ അനുവാദമില്ലാതെ പ്രതിയുടെ വീട്ടിലെത്തി തോട്ടിയെടുക്കുകയും തുടർന്ന് പ്രകോപിതനായ ഇയാൾ ഇവരുടെ വീട്ടിലെത്തി ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക