കാളികാവ്: കാട്ടുപോത്തിനെ വേട്ടയാടിപ്പിടിച്ച് ഇറച്ചി വിൽപന നടത്തിയ സംഘത്തെ വനം വകുപ്പ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് വനപാലകർ നടത്തിയ തിരച്ചിലിൽ വേവിച്ചതടക്കം ഇരുപത് കിലോ മാംസം കണ്ടെടുത്തു. എട്ടു കിലോയോളം മാംസം വേവിച്ച നിലയിലും പന്ത്രണ്ട് കിലോ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലുമാണ് കണ്ടെടുത്തത്. കേരള എസ്റ്റേറ്റ് പാന്ത്രയിലെ ചെമ്മല സുബൈർ എന്ന ബാപ്പുട്ടിയുടെ വീട്ടിൽനിന്നാണ് മാംസം പിടിച്ചെടുത്തത്.
പ്രതികൾ ഒളിവിലാണ്. വെള്ളിയാഴ്ച രാത്രി കാട്ടുപോത്തിനെ വേട്ടയാടിപ്പിടിച്ചതായാണ് വിവരം. ശനിയാഴ്ച രാവിലെയാണ് മാംസം കണ്ടെടുത്തത്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും എല്ലാവരും നിരീക്ഷണത്തിലാണെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചർ പി.എൻ. സജീവൻ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക