പേരൂര്‍ക്കട: യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ മണ്ണന്തല പോലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ ആംബിവാലി മുത്തുഹൗസില് അരുണ്‍കുമാര്‍ (28) ആണ് അറസ്റ്റിലായത്. ഈമാസം 18നായിരുന്നു കേസിനാ സ്പദമായ സംഭവം. മണ്ണന്തല സ്റ്റേഷന് പരിധിയില്‍ പള്ളിമുക്ക് കിഴക്കേ മുക്കോല മാഞ്ഞാന് കോളനി ഭാഗത്തുവച്ചു മണ്ണന്തല ലത നഗര്‍ ഹരിശ്രീയില്‍ ഹരിനാരായണനെയാണ് പ്രതിയായ അരുൺകുമാർ ഭീഷണിപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ നേരത്തെ പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ ഹരിനാരായണന് കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഉത്തരവ് ലംഘിച്ചതോടെയാണ് അരുണ്‍കുമാറിനെ പോലീസ് അറസ്റ്റുചെയ്തത്. അരുൺ കുമാറിനെ കോടതിയില്‍ ഹാജരാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക