കൊച്ചി: ജലമെട്രോയുടെ വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി. 30 രൂപയാണ് പുതുക്കിയ നിരക്ക്. 20 രൂപയാണ് മുന്‍പ് ഈടാക്കിയിരുന്നത്. ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചാര്‍ജ് വര്‍ധന ഒഴിവാക്കണമെന്ന് വൈപ്പിന്‍ ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ മജ്‌നു കോമത്ത്, ജനറല്‍ കണ്‍വീനര്‍ ജോണി വൈപ്പിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാർ; കൊച്ചി വാട്ടർ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി
ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ. കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി കൈവരിച്ച് മുന്നേറുന്നു. മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി കൈവരിച്ച് മുന്നോട്ടുകുതിക്കുകയാണ്. ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാർ കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുന്നുവെന്ന കാര്യം അഭിമാനത്തോടെ നിങ്ങളെ അറിയിക്കുകയാണ്. പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് വാട്ടർ മെട്രോയുടെ ഫോർട്ട് കൊച്ചിയിലെ പുതിയ ടെർമിനൽ പ്രവർത്തനക്ഷമമായത്. കഴിഞ്ഞ മാസം 4 പുതിയ ടെർമിനലുകളും ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടെ 10 ടെർമിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളർന്നിരിക്കുകയാണ്. വാട്ടർമെട്രോയുടെ വളർച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയാണ് ആകർഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോയിലേക്ക് വരുന്ന വ്ലോഗർമാരുടെ എണ്ണവും ഏറെയാണ്. പരിസ്ഥിതി സൗഹൃദമായ എന്നാൽ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡൽ യൂണിയൻ ഗവണ്മെൻ്റ് പോലും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിൻ്റെ മറ്റൊരു ഉദാഹരണം കൂടിയാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക