Friday, 26 April 2024

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

SHARE

കുമ്പള : ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ബംബ്രാണ നമ്പിടി ഹൗസിൽ ഖാലിദിന്റെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപതാം തീയതി രാവിലെ മംഗളൂരുവിലെ കോളജിലേക്ക് ബൈക്കിൽ പോകവേ മംഗൽപാടി കുക്കാറിൽ വച്ച് യു.എൽ.സി.സിയുടെ വെള്ളം കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്. മാതാവ് : ഫമീദ സഹോദരങ്ങൾ: കാസിഫ്, ലിയ, ലിബ. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user