കണ്ണൂർ: തലശേരി അതിരൂപതയുടെ യുവജന ദിനത്തോടനുബന്ധിച്ച് നസ്രാണി യുവജന സംഗമം സംഘടിപ്പിക്കുന്നു. ഇന്നു വൈകുന്നേരം ചെമ്പേരിയിൽ നടക്കുന്ന മഹായുവജന സംഗമത്തിനു മുന്നോടിയായി വൈകുന്നേരം 4.30 ന് യുവജനറാലി നടക്കും. ചെമ്പേരി പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്റ്റേഡിയത്തിൽ റാലി സമാപിക്കും. യുവജന സംഗമത്തോടനുബന്ധിച്ച് ദിവ്യകാരുണ്യപ്രദക്ഷിണവും ആരാധനയും നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തും. തലശേരി അതിരൂപത കെസിവൈഎം പ്രസിഡന്റ് അഖിൽ ചാലിൽ പുത്തൻപുരയിൽ അധ്യക്ഷത വഹിക്കും . അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ ആമുഖപ്രഭാഷണവും സജീവ് ജോസഫ് എംഎൽഎ യുവജന ദിന സന്ദേശവും നൽകും. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര അനുഗ്രഹ പ്രഭാഷണം നടത്തും. കെസിവൈഎം മുൻ ഡയറക്ടർ ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കലിന്റെ പേരിലുള്ള സാമൂഹ്യസാംസ്കാരിക രംഗത്തെ മികച്ച സേവനത്തിനുള്ള അവാർഡ് ചെമ്പേരി സാന്ത്വനം പാലിയേറ്റീവ് കെയർ സെന്ററിന് സമ്മാനിക്കും. മികച്ച യുവജന പ്രവർത്തകർക്കുള്ള യൂത്ത് എക്സലൻസ് അവാർഡ് മുൻ പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറയ്ക്കും യുവ കർഷകനുള്ള അവാർഡ് ജയിംസ് മൈക്കിൾ മളാക്കുഴിയിലിനും മോൺ. മാത്യു എം. ചാലിൽ അവാർഡ് സിവിൽ സർവീസ് പരീക്ഷയിൽ 93-ാം റാങ്ക് കരസ്ഥമാക്കിയ ആനി ജോർജ് ഓലിക്കുന്നേലിനും സമ്മാനിക്കും. സംസ്ഥാന-രൂപതാതലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കും. തുടർന്ന് നൃത്താവിഷ്കാരങ്ങളോടെ കലാപരിപാടികൾ അരങ്ങേറും. സംഗമത്തിന് സമാപനം കുറിച്ച് മ്യൂസിക് ഫ്യൂഷൻ നൈറ്റും ഉണ്ടായിരിക്കും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക