Wednesday, 10 April 2024

ട്രെയിന്‍ തട്ടി കാട്ടാനയ്ക്ക് പരിക്കേറ്റു

SHARE

പാലക്കാട്: അർദ്ധരാത്രിയിൽ റെയിൽവേട്രാക്ക് മുറിച്ച് കടന്ന കാട്ടാനക്ക് ട്രെയിന്‍ തട്ടി പരിക്കേറ്റു. മലമ്പുഴ കൊട്ടേക്കാടിന് സമീപമാണ് സംഭവം.  ട്രെയിന്‍ തട്ടി കാട്ടാനയ്ക്ക് പിന്‍ കാലിനാണ് പരുക്കേറ്റത്.
അതേസമയം, പരുക്കേറ്റ പിടിയാന ട്രാക്കിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം തുടരുന്നു. ആനയ്ക്ക് ചികില്‍സ നല്‍കാനുള്ള ശ്രമം തുടങ്ങിയതായി വാളയാര്‍ റേഞ്ച് ഓഫിസര്‍ അറിയിച്ചു. വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തി ആനയുടെ ആരോഗ്യസ്ഥിതി പരിശോധിയ്ക്കും.തുടര്‍ന്നായിരിക്കും തുടര്‍ നടപടിയെന്ന് പാലക്കാട് ഡി എഫ് ഒ വ്യക്തമാക്കി.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user