കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ 3578 പേജുള്ള കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. യഹോവയുടെ സാക്ഷികള്‍ എന്ന പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. എട്ട് പേര് കൊല്ലപ്പെട്ട സ്ഫോടനത്തില്‍ തമ്മനം സ്വദേശി മാര്ട്ടിന് ഡൊമനിക് മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. കേസില്‍ 294 സാക്ഷികളാണുള്ളത്. 137 തൊണ്ടിമുതലും 236 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. തീവ്രവാദ ആക്രമണം നടത്തിയതിന് യുഎപിഎ നിയമപ്രകാരവും സ്ഫോടക വസ്തു നിയമപ്രകാരമുള്ള വകുപ്പുകളും കൊലപാതകം, കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. റിമോട്ട് കണ്ട്രോള് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ട്ടിനെ മാത്രം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 29നായിരുന്നു കളമശേരിയിലെ കണ്വന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. ആറു മാസത്തെ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ആക്രമണത്തിലൂടെ യഹോവയുടെ സാക്ഷികളിലേക്ക് പൊതുജനത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധ കൊണ്ടുവരാനും സംഘടനയെ നിരോധിക്കാനുമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തമ്മനത്തെ വീട്ടില്‍ വച്ചാണ് ബോംബ് നിർമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. പെട്രോളും പടക്കത്തിലെ വെടിമരുന്നും ബോംബ് നിര്‍മാണത്തിനായി ഉപയോഗിച്ചു. പ്രാർഥനാ സദസില്‍ പ്രതിയുടെ ഭാര്യ മാതാവ് ഉൾപ്പെടെയുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും കൃത്യത്തില്‍ നിന്ന് മാറിയില്ലെന്നുമാണ് പോലീസ് കണ്ടെത്തല്‍. തൃശൂര്‍ കൊടകര സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. സ്ഫോടനത്തിന് പിന്നില്‍ താനാണെന്ന് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിനുശേഷമാണ് സ്റ്റേഷനിലെത്തിയത്. യഹോവ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങള്‍ ചെയ്യുന്നു എന്ന ചിന്തയുമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക