പാറശാല: വിഴിഞ്ഞം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിഴിഞ്ഞം കോട്ടപ്പുറം പുതിയപള്ളിക്കു സമീപം ക്രിസ്റ്റടിമ (55)യെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തില്‍ റോബിന്‍സണ്‍(48), തമിഴ്നാട്, രാമനാഥപുരം, അളകന്കുളം സ്വദേശി എം.ആര്.രാധയെന്ന സീനി മുഹമ്മദ്(55) എന്നിവരെ ശിക്ഷിച്ചത്. അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീ ര്‍ ആണ് ശിക്ഷ വിധിച്ചത്. 2017 ഓഗസ്റ്റ് ഏഴിന് രാത്രി പത്തിനാണ് സംഭവം. പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പോകാനായി വിഴിഞ്ഞത്തെ കോര്‍പ്പറേഷന്റെ മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി നിര്‍മിച്ച കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ എത്തിയ ക്രിസ്റ്റടിമയെ പ്രതികള്‍ചേര്‍ന്ന് ഒന്നാം നിലയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ വിശ്രമിക്കുന്ന സ്ഥലത്ത് ക്രിസ്റ്റടിമ കിടന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ഇരുവരും ചേര്‍ന്ന് മര്‍ദിച്ചശേഷം രണ്ടാം നിലയില്‍ നിന്നും ഒന്നാം നിലയിലേക്കുള്ള പടിക്കെട്ടില്‍ തള്ളിയിട്ടത്. കൊലപാതകം നേരില്‍ക്കണ്ട സാക്ഷി മൈക്കിളിന്റെയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. ഷാരിജയുടെയും മൊഴികളാണ് കേസില്‍ നിര്‍ണായകമായത്. പ്രതികള്‍ ഇരുപതിനായിരം രൂപ വീതം പിഴയടയ്ക്കാനും കോടതി വിധിച്ചു. പിഴത്തുക ക്രിസ്റ്റടിമയുടെ ഭാര്യ ഷേര്‍ളിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് 23 സാക്ഷികളെ വിസ്തരിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക