Friday, 19 April 2024

പ്ലാസ്റ്റിക്ക് കമ്പനിയുടെ ഗോഡൗണിന് തീയിട്ടു: ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

SHARE



 പെരുമ്പാവൂർ∙ ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 9 ന് ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ തീവച്ചത്. കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ. തീവച്ച ശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. പൊലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഇൻസ്പെക്ടർ എം.കെ രാജേഷ്, എസ്.ഐമാരായ ടോണി ജെ മറ്റം, ഒ. എസ് രാധാകൃഷ്ണൻ ,എം.ടി ജോഷി, എൻ.കെ ബിജു, സി.പി.ഒ കെ. എ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user