കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ ഇടപാടില്‍ സിഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ് കുമാറിനും ഇഡി നോട്ടീസ്. ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്.
എക്സാലോജിക്കുമായി സിഎംആര്‍എല്‍ ഉണ്ടാക്കിയ കരാറില്‍ ഒപ്പുവച്ച ആളാണ് പി.സുരേഷ് കുമാര്‍. കേസിൽ നേരത്ത സിഎംആർഎലിനെ മൂന്ന് ഉദ്യോഗസ്ഥരെ ഇഡി 24 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് ചോദ്യം ചെയ്തത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക