നിലമ്പൂര്‍: തെരഞ്ഞടുപ്പ് സ്ക്വാഡ് വര്‍ക്കുമായി നടക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് സൂര്യാതപമേറ്റു. നിലമ്പൂര്‍ വല്ലപ്പുഴക്കടുത്ത് പട്ടിക്കാടന്‍ ഷാനവാസിനാണ് കഴിഞ്ഞദിവസം പൊള്ളലേറ്റത്. വെള്ളിയാഴ്ചയോടെ അത് മുറിവായി മാറുകയും ചെയ്തു. നിലമ്പൂരിലെ 157-ാം നമ്പര്‍ ബൂത്തിന്റെ അവസാന സ്ക്വാഡ് വര്‍ക്കുമായി വീട് കയറുന്നതിനിടയിലാണ് കഠിനമായ സൂര്യാതപമേറ്റത്. പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ഐഎന്‍ടിയുസി നിലമ്പൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി, നിലമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഷാനവാസ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക