കരിമണ്ണൂർ: കാണാതായ ഗൃഹനാഥനെ വീടിനു സമീപം പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചീനിക്കുഴി സ്വദേശി പാലപറന്പിൽ ബിജു (51) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏപ്രിൽ 12 മുതലാണ് ബിജുവിനെ കാണാതായത്. പന്നൂരുള്ള ബന്ധു വീട്ടിൽ എത്തിയ ബിജുവിനെ ഇവിടെനിന്നാണ് കാണാതായത്. കരിമണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്നലെ രാവിലെ മൃതദേഹം പാടത്ത് കണ്ടെത്തിയത്. കരിമണ്ണൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സംസ്കാരം പിന്നീട്. ഭാര്യ: ലിസ (കുവൈറ്റ്), മക്കൾ: അലക്സ്, അന്നാറസ്. ബിജുവിന്റെ സഹോദരൻ ഷിന്റോയെ ദിവസങ്ങൾക്കു മുന്പ് ഉടുന്പന്നൂർ ഷാപ്പിനു സമീപത്തെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക