തിരുവനന്തപുരം: ചെന്തിട്ട ദേവി ക്ഷേത്രത്തിൽ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 3.19 നായിരുന്നു തീപിടിത്തം. ക്ഷേത്രത്തിന്റെ നാലന്പലഭാഗത്ത് ഏകദേശം ഒന്നര മണിക്കൂർ തീ ആളിക്കത്തി. നാലന്പലത്തിന്റെ വലതുഭാഗത്തി നു പൂർണമായും തീപിടിച്ചു. മറ്റു ഭാഗങ്ങളിലേക്കും തീ പടർന്നു. തടികൾ, ഓട്, വിളക്കുകൾ, പൂജാസാമഗ്രികൾ മുതലായവ ഉണ്ടായിരുന്നത് കൂടുതൽ തീപടരാൻ കാരണമായി. നാലന്പലത്തി ന്റെ ഒരു ഭാഗവും കളമെഴുത്തു ഭാഗവും പൂർണമായി കത്തി നശിച്ചു. തിരുവനന്തപുരം ചെങ്കൽചൂള അഗ്നിശമന യൂണിറ്റിലെ സ്റ്റേ ഷൻ ഓഫീസർ നിതിൻരാജ്, അനീഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തീയണച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക