കൊച്ചി: മെമ്മറി കാര്‍ഡിലെ അട്ടിമറിയില്‍ പ്രതികരണവുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിത. സമൂഹമാധ്യമത്തിൽ പങ്കുവച്ച തൻ്റെ പോസ്റ്റിൽ അതിജീവിത പറയുന്നത് കോടതിയില്‍ പോലും തന്റെ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്നാണ്. തൻ്റെ സ്വകാര്യത കോടതിയിൽ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നുവെന്നും, ഇരയാക്കപ്പെട്ടവർക്ക് കരുത്ത് പകരേണ്ട കോടതിയിൽ നിന്ന് തന്നെ ദുരനുഭവം ഉണ്ടാകുമ്പോൾ മുറിവേറ്റ മനുഷ്യർ തകർന്ന് പോവുകയും മുറിവേൽപ്പിച്ച നീചന്മാർ അഹങ്കരിക്കുകയും ചെയ്യുന്നുവെന്നും അതിജീവിത പറഞ്ഞു. ഇവർ മെമ്മറി കാർഡ് ചോർന്ന സംഭവത്തെ വിശേഷിപ്പിച്ചത് അണ്‍ഫെയര്‍ ആന്‍ഡ് ഷോക്കിംഗ് എന്നാണ്. തൻ്റെ പോരാട്ടം നീതി കിട്ടും വരെ തുടരുമെന്ന് അതിജീവിത പോസ്റ്റിൽ കുറിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക