തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് 12 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് 12 ജില്ലകളിലാണ്. 41 ഡിഗ്രി സെൽഷ്യസ് വരെ പാലക്കാട് ജില്ലയിലും, 39 ഡിഗ്രി സെൽഷ്യസ് വരെ കൊല്ലം ജില്ലയിലും, 38 ഡിഗ്രി സെൽഷ്യസ് വരെ തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലും, 37ഡിഗ്രി സെൽഷ്യസ് വരെ കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലും, 36 ഡിഗ്രി സെൽഷ്യസ് വരെ തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും ഉയർന്ന താപനില ലഭിക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം, അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴയുണ്ടാകുമെന്നും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായതോ നേരിയതോ ആയ മഴയുണ്ടാകുമെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റുണ്ടായേക്കാമെന്നും മുന്നറിയിപ്പ് ലഭിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക