Saturday, 27 April 2024

ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നു; കോഴിക്കോട് മൂന്ന് പേർ പിടിയിൽ

SHARE

ദേശാടന പക്ഷികളെയടക്കം ക്രൂരമായി വേട്ടയാടിപ്പിടിച്ച് ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായി. പന്നിക്കോട് താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ മണികണ്ഠൻ ,രാജേഷ് ,രവി എന്നിവരെയാണ് നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപിച്ചത്. പക്ഷികളുടെ കണ്ണിൽ കമ്പി കുത്തിക്കേറ്റി അതിക്രൂരമായാണ് ഇവർ വേട്ടയാടുന്നത്.

ആക്രി കച്ചവടത്തിന് എത്തിയതാണ് ഇവർ. നാട്ടുകാരാണ് മൂന്ന് പേരെ പിടികൂടിയത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവരെ പൊലീസ് വനം വകുപ്പിന് കൈമാറി. പ്രാവ്, കോക്ക് ഉൾപ്പെടെയുള്ള പക്ഷികളാണ് സംഘത്തിന്റെ ലക്ഷ്യം.

പക്ഷകളുടെ കണ്ണിൽ കമ്പിയോ മൊട്ടുസൂചിയോ കുത്തിക്കയറ്റി കാഴ്ച് നഷ്ടപ്പെടുത്തിയ ശേഷം അവയുടെ കാൽ കയറിൽ ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികൾ എത്തുമ്പോൾ അവയെ കൂട്ടമായി പിടികൂടും. ഇതാണ് പതിവ് രീതി. ഇവയെ കൊന്ന് തിന്നുകയോ കച്ചവടത്തിനായി കൊണ്ടുപോവുമായയോ ആണ് ഇവർ ചെയ്‌തിരുന്നത്‌.



ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user