Sunday, 28 April 2024

എം​സി​ടി ആ​പ്പ് വ​ഴി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

SHARE



തൃ​ശൂ​ർ:
മൈ ​ക്ല​ബ് ട്രേ​ഡ്സ് (എം​സി​ടി) എ​ന്ന ഓ​ൺ​ലൈ​ൻ ആ​പ്പ് വ​ഴി ജി​ല്ല​യി​ൽ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി ചേ​റ്റു​പു​ഴ ക​ണ്ണ​പു​രം സ്വ​ദേ​ശി വെ​ള്ളാ​ട്ട് വീ​ട്ടി​ൽ പ്ര​വീ​ൺ മോ​ഹ​ൻ(46) അ​റ​സ്റ്റി​ലാ​യി. എം​സി​ടി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നും പ്ര​മോ​ട്ട​റും നി​യ​മോ​പ​ദേ​ശ​ക​നു​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. 2021 മു​ത​ൽ ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ ജാ​മ്യം ല​ഭി​ക്കാ​ൻ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി, കേ​ര​ള ഹൈ​ക്കോ​ട​തി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ൽ​കി​യ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ ജാ​മ്യ​ഹ​ർ​ജി​യും ത​ള്ളി​യ​തോ​ടെ വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. <br> <br> എം​സി​ടി എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ആ​ളു​ക​ളു​ടെ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തു​കൊ​ടു​ത്ത് 256 ദി​വ​സം​കൊ​ണ്ടു നി​ക്ഷേ​പി​ച്ച പ​ണം ഇ​ര​ട്ടി​യാ​യി തി​രി​കെ​ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് ആ​ളു​ക​ളി​ൽ​നി​ന്നു പ​ണം നേ​രി​ട്ടു​സ്വീ​ക​രി​ച്ചാ​ണു ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്ന​ത്. എം​സി​ടി​യി​ൽ പ​ണം നി​ക്ഷേ​പി​ക്കു​മ്പോ​ൾ ആ​ളു​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ണ​ത്തി​നു തു​ല്യ​മാ​യി ഡോ​ള​ർ കാ​ണു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്.   കേ​ര​ള​ത്തി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ൾ, ടൂ​റി​സ്റ്റ് ഹോ​മു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പ്രൊ​മോ​ഷ​ൻ ക്ലാ​സു​ക​ൾ ന​ട​ത്തി ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചാ​ണു നി​ക്ഷേ​പം സ്വീ​ക​രി​ച്ചി​രു​ന്ന​ത്. തൃ​ശൂ​ർ സി​റ്റി സ്റ്റേ​ഷ​നു​ക​ളി​ൽ മാ​ത്രം 29 കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.   2021 ൽ ​എം​സി​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ എം​സി​ടി എ​ന്ന പേ​രു​മാ​റ്റി എ​ഫ്ടി​എ​ൽ (ഫ്യൂ​ച്ച​ർ ട്രേ​ഡ് ലി​ങ്ക്) എ​ന്നും ഗ്രൗ​ൺ ബ​ക്സ് എ​ന്നും പേ​രു മാ​റ്റി​യാ​ണു ത​ട്ടി​പ്പ് തു​ട​ർ​ന്നി​രു​ന്ന​ത്. കേ​സു പി​ൻ​വ​ലി​ക്കാ​ൻ​വേ​ണ്ടി പ​ണം നി​ക്ഷേ​പി​ച്ച​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ ആ​പ്ലി​ക്കേ​ഷ​നി​ൽ കാ​ണു​ന്ന ഡോ​ള​റി​നു പ​ക​ര​മാ​യി എ​മ​ർ കോ​യി​ൻ ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചും ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു. എ​സ്ഐ എ.​എം. യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​സ്ഐ​മാ​രാ​യ കെ.​എം. വി​നോ​ദ്, ഐ. ​ജെ​സി ചെ​റി​യാ​ൻ, ശ​ശി​കു​മാ​ർ സി​സി​പി​ഒ​മാ​രാ​യ സു​നേ​ഷ്, സാ​മു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user