കുണ്ടറ ∙ വീടിനു സമീപത്തു പരസ്യമായി മദ്യപിക്കുന്നതു ചോദ്യം ചെയ്ത പ്രവാസിയായ യുവാവിനെ സംഘം ചേർന്നു കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. മാമൂട് റജീന മൻസിലിൽ അമർ സൽമാനിനാണ് (32) കുത്തേറ്റത്. അയൽവാസി തോട്ടിൻങ്കര സനൽ നിവാസിൽ സജിത്ത് (34) പിടിയിലായി. 16ന് രാത്രി 7.3ന് ആയിരുന്നു സംഭവം. അടുത്തിടെ അവധിക്കു നാട്ടിലെത്തിയ അമർസൽമാനാന്റെ വീടിനു സമീപം, ഒരു സംഘം പരസ്യമായി മദ്യപിക്കുന്നതു പതിവായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം മദ്യക്കുപ്പികൾ റോഡിൽ പൊട്ടിച്ചിട്ടതു ചോദ്യം ചെയ്ത വൈരാഗ്യത്തിൽ സജിത്ത് കത്തി കൊണ്ട് കുത്തുകയായിരുന്നു. വയറ്റിൽ ആഴത്തിൽ മുറിവേറ്റ അമർ സൽമാനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക