ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി മോട്ടോര്‍വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിങ് ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ഓഫീസ് മേധാവിമാര്‍ക്ക് മേയ് മുതല്‍ പുതിയ രീതിയില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശം നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. അതേസമയം, സ്ഥലമൊരുക്കാനുള്ള തുക ഒരിടത്തും അനുവദിച്ചു നൽകിയിട്ടില്ല. പൂർണ്ണമായും സജ്ജമല്ലാത്ത അവസ്ഥയിലാണ് വകുപ്പിൻ്റെ കൈവശമുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകള്‍ പോലും. ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ നിർദേശപ്രകാരം 77 ഓഫീസുകളില്‍ ടെസ്റ്റിനു സ്ഥലമൊരുക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും ഒന്നരമാസം കാത്തിരുന്നിട്ടും തുക അനുവദിച്ചില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക