തൊടുപുഴ: മോക്പോളിൽ എൻഡിഎ സ്ഥാനാർഥിക്ക് അധിക വോട്ട് രേഖപ്പെടുത്തിയതായി പരാതി. തൊടുപുഴ മുട്ടം ഗവ. എച്ച്എസിൽ പ്രവർത്തിച്ച 161-ാം നന്പർ ബൂത്തിലാണ് എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന് അധികവോട്ട് രേഖപ്പെടുത്തിയത്. രാവിലെ 5.30ന് പ്രിസൈഡിംഗ് ഓഫീസർ ടി.എ. ബിൻഷാദിന്റെ നേതൃത്വത്തിലാണ് മോക്പോൾ തുടങ്ങിയത്. മണ്ഡലത്തിൽ ഏഴ് സ്ഥാനാർഥികൾ ഉള്ളതിനാൽ ഏഴുതവണ ഏഴുപേർ ഇവർക്കു വോട്ട് ചെയ്തു. ഒരു നോട്ടയും ഒപ്പംചെയ്തു. ബൂത്തിലെ കണ്ട്രോൾ യൂണിറ്റിൽ 50 വോട്ടുതന്നെ എണ്ണം കാണിച്ചു. പക്ഷേ വിവിപാറ്റ് സ്ലിപ്പ് എണ്ണിയപ്പോൾ 51 വോട്ട് രേഖപ്പെടുത്തി. അധികംവന്ന ഒരു വോട്ട് എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥനാണ് ലഭിച്ചതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക