കോട്ടയം: അക്ഷരനഗരിക്ക് തെരഞ്ഞെടുപ്പ് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പൊതുസമ്മേളനം. നെഹ്റു സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. തുടർന്ന് ശാസ്ത്രി റോഡുവഴി സെന്‍ട്രല്‍ ജംഗ്ഷനിലെത്തി ബസ് സ്റ്റാന്‍ഡ് മൈതാനത്തിന്റെ പടിഞ്ഞാറുവശത്തെ പ്രത്യേക വഴിയിലൂടെ വേദിയിലെത്തുകയായിരുന്നു. തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരെ കൈവീശി അഭിവാദ്യം ചെയ്തപ്പോള്‍ ത്രിവര്‍ണ കൊടികളും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയും ത്രിവര്‍ണ ബലൂണുകളുമായി പന്തലിലും പരിസരത്തുമുള്ള ആയിരങ്ങള്‍ രാഹുല്‍ ഗാന്ധി കീ ജയ് എന്നു വിളിച്ച് പ്രതി അഭിവാദ്യം ചെയ്തു.
ഇനി സമ്മേളനത്തിനെത്തുമ്പോള്‍ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തുമെന്ന് രാഹുല്‍ ഗാന്ധി. സമ്മേളനത്തിനെത്തിയ എല്ലാവരും മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഞാന്‍ മാത്രമാണ് ടീഷര്‍ട്ടും പാന്റും ധരിച്ചിരിക്കുന്നത്. അതിനാലാണ് അടുത്ത തവണ വരുമ്പോൾ വേഷത്തില്‍ മാറ്റം വരുത്തുന്നത്. വളരെ ദൂരെനിന്നാണ് കേരളത്തെ മുമ്പ് നോക്കിക്കണ്ടിരുന്നത് എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍നിന്നുള്ള ഒരു പാര്‍ലമെന്റ് അംഗമാണ് താനെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഭാഷാ വൈവിധ്യത്തെക്കുറിച്ചും സംസാരിച്ചു. മലയാളം എന്നു പറഞ്ഞാല്‍ കേരളമാണെന്നും എത്ര തലമുറകളും കാലങ്ങളും കഴിഞ്ഞാലും മലയാളം ഇവിടെ നിലനില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക