മണ്ണാർക്കാട് : മണ്ണാർക്കാട് വെള്ളാരംകുന്നിൽ പ്രവർത്തിക്കുന്ന ബിസ്മി പഴയ മാർക്കറ്റിന് തീ പിടിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ ഇസഹാക്ക് കോട്ടപ്പുറം പറഞ്ഞു. തീ പടരുന്നതുകണ്ട നാട്ടുകാർ പോലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തുനിന്നും കോങ്ങാട് നിന്നും അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. മണ്ണാർക്കാട് പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക