മനുഷ്യശരീരത്തിൻ്റെ രോഗപ്രതിരോധശേഷിയിലും കാലാവസ്ഥ മാറുന്നതിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകും. വളരെ എളുപ്പത്തിൽ അസുഖങ്ങള്‍ പിടിപെടാൻ സാധ്യതയുള്ള ഈ ചൂടുകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് ഭക്ഷണത്തിലൂടെയാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷ്യപദാർത്ഥങ്ങൾ കഴിക്കുന്നത് ചർമ്മത്തിൻ്റെ ആരോഗ്യത്തിനും, നിര്‍ജ്ജലീകരണം തടയുന്നതിനും, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഉത്തമമാണ്. ഇതിനായി ഡയറ്റിൽ ഓറഞ്ച് ജ്യൂസ്, പേരയ്ക്ക ജ്യൂസ്, പൈനാപ്പിൾ ജ്യൂസ്, പപ്പായ ജ്യൂസ്, നാരങ്ങാ വെള്ളം എന്നിവ ഉൾപ്പെടുത്താം. തക്കാളി ജ്യൂസ് നാം സ്ഥിരമായി കുടിക്കുന്ന ഒന്നല്ലെങ്കിലും ഇതിൽ ധാരാളമായി വിറ്റാമിൻ സിയും ബീറ്റാകരോട്ടിനും അടങ്ങിയിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക