വടക്കേക്കാട്: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാൾ ഉൾപ്പെടെ നാലുപേരെ എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെ വടക്കേക്കാട് പോലീസ് പിടികൂടി. ഇന്നലെ വൈകീട്ട് ആൽത്തറ കുന്നത്തൂർ ബാറിന് സമീപത്ത് സംശയാസ്പദമായി കണ്ടവരെ ചോദ്യം ചെയ്തപ്പോഴാണ് മാരക മയക്കുമരുന്നു ഇടപാട് അറിഞ്ഞത്. ഇവരിൽ നിന്ന് 1.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കുമാരൻപടി ആലിങ്ങൽ മുഹമ്മദ് മൻസുർ(23), ചാവക്കാട് മണത്തല സ്വദേശി താഴത്ത് അർഷാദ് (24), തങ്ങൾപ്പടി ചോലയിൽ റംഷീദ് (35), ചേറായി നാലകത്ത് ഷഫീർ(28) എന്നിവരെയാണ് വടക്കേക്കാട് എസ്എച്ച്ഒ ആർ. ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം അറസ്റ്റു ചെയ്തത്. അർഷാദ് നിരവധി കേസുകളിലെ പ്രതിയാണ്. സ്ഥിരം ക്രിമിനലായതിനാൽ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നു നാടുകടത്തപ്പെട്ടയാളാണ് അർഷാദ്. മൻസൂർ, ഷഫീർ എന്നിവർ മയക്കുമരുന്ന്, കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. വടക്കേക്കാട് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. എസ്ഐ ശിവശങ്കരൻ, കെ.ബി. ജലീൽ, പി. എസ്. സാബു, സിപിഒമാരായ രതീഷ് കുമാർ, ജെ. ബിനീഷ,് ഷാജി കുമാർ, മിഥുൻ, നിബു നെപ്പോളിയൻ എന്നിവരും പ്രതികളെ അറസ്റ്റുചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക