തമ്മനം: വാക്കുതര്‍ക്കത്തിനിടെ കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. തമ്മനം എകെജി നഗർ വാസശേരി കുമാരന്റെ മകന് മനില്‍കുമാര്‍ (മനീഷ് -34) ആണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ അടിപിടിയില്‍ പരിക്കേറ്റ മനില്കുമാറിന്റെ സുഹൃത്ത് ഗാന്ധിനഗർ സ്വദേശി അജിത്തിനെ(35) സാരമായ പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തമ്മനം എകെജി നഗർ പുത്തൻവീട്ടിൽ ജിതേഷി(36)നെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്ത് തമ്മനം കൂത്താപ്പാടി സ്വദേശി ആഷിഖിനെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. രാത്രി ഒമ്പതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. വിവരമറിഞ്ഞെത്തിയ പാലാരിവട്ടം പോലീസ് മനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക