കൊച്ചി: സി.എം.ആര്.എല്‍. ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ് കുമാര്‍, മുൻ കാഷ്യര്‍ വാസുദേവന്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇരുവരും ഇ.ഡി. ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത് ഇത് രണ്ടാം തവണയാണ്. പി.സുരേഷ് കുമാറാണ് സി.എം.ആര്.എല്‍.-എക്സാലോജിക് ദുരൂഹ ഇടപാടില്‍ കരാറിന് നേതൃത്വം കൊടുത്തത്. ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ഈ സാഹചര്യത്തിലാണ്. വാസുദേവനെ ചോദ്യം ചെയ്യുന്നത് കമ്പനിയുടെ പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനായതിനാലാണ് .
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക