കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘമടക്കമുള്ളവർ ഇന്ന് കോളജിലെത്തും. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ ഹോസ്റ്റലിൽ ഉണ്ടായിരുന്ന എല്ലാവരും ഇന്ന് രാവിലെ ഒന്‍പതിന് ഹാജരാകണമെന്ന് സിബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസിലെ തുടരന്വേഷണം നടക്കുക. കൂടുതൽ പേരെ സിബിഐ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. അതിനിടെ കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാൻഡിംഗ് കൗൺസിൽ കൽപ്പറ്റ കോടതിയിൽ അപേക്ഷ നൽകി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക