കടുത്തുരുത്തി: നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ റോഡിന്റെ മധ്യഭാഗം മറികടന്നെത്തി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഇടിച്ചു തകര്‍ത്തു. കാറിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍അപകടം ഒഴിവായി. ഇന്നലെ വൈകുന്നേരം 6.15 ഓടെ ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ കടുത്തുരുത്തി ഗവ. സ്കൂളിന് എതിര്‍വശത്താണ് അപകടമുണ്ടായത്. കെട്ടിട നിര്മാണത്തൊഴിലാളികളുമായി കടുത്തുരുത്തി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. റോഡിന്റെ സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്‍വശത്തേക്കാണ് പിക്കപ്പ് ഇടിച്ചുകയറിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക