കോട്ടയം: തലയോലപ്പറമ്പിൽ പെട്രോൾ ജീവനക്കാരന് ക്രൂരമർദനം. ഇല്ലി തൊണ്ടിന് സമീപമുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിൻ്റെ കല്ലോലിക്കല്‍ ഫ്യൂവല്‍സിലെ ജീവനക്കാരനാണ് മർദനമേറ്റത്. ഗൂഗിൾ പേയിൽ നിന്ന് ശബ്ദ സന്ദേശം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിലാണ് മർദനമുണ്ടായത്. ജീവനക്കാരനെ മര്‍ദിച്ചത് ഇന്ധനം നിറയ്ക്കാനെത്തിയ വടകര സ്വദേശികളായ അജയ് സജി, അക്ഷയ് എന്നീ യുവാക്കളാണ്. ഇവരെ പിടിച്ചു മാറ്റാനായി ചെന്നവർക്കും ദുരനുഭവമാണുണ്ടായത്. വുഷുദിനത്തിലുണ്ടായ സംഭവത്തിൽ യുവാക്കളോട് വിഷയം ചോദിക്കാന്‍ ചെന്ന വി.പി. ഷായ്ക്ക് തലയോലപ്പറമ്പ് ടൗണില്‍ വച്ച് സ്ക്രൂ ഡ്രൈവർ വച്ച് മുതുകിന് കുത്തേറ്റു. കേസെടുത്ത് അന്വേഷണമാരംഭിച്ച തലയോലപ്പറമ്പ് പോലീസ് യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക