കൊട്ടാരക്കര: എം സി റോഡിൽ ഇഞ്ചക്കാട്ട് നിയന്ത്രണം വിട്ട കാർ മീൻ കട ഇടിച്ചു തകർത്തു. തൊട്ടടുത്ത വീടിന്റെ മതിലിലിടിച്ചാണ് കാർ നിന്നത്. തമിഴ്നാട് തിരുച്ചന്തൂർ സ്വദേശി സുരേഷും കുടുംബവും സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ ഉണ്ടായിരുന്ന നാലു പേരും പരുക്കുകളില്ലാതെ രക്ഷപെട്ടു.കൊച്ചിയിൽ വീഗാലാൻഡ് സന്ദർശിച്ച ശേഷം മടങ്ങുമ്പോൾഇന്നലെപുലർച്ചെ ആയിരുന്നു അപകടം.സുരേഷ് ആണ് കാർ ഓടിച്ചിരുന്നത്.ഇയാൾ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കര പോലീസ് കേസെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക