തിരുവനന്തപുരം∙ എല്‍നിനോ ദുര്‍ബലമായി തുടങ്ങിയെന്നും താപനിലയില്‍ കുറച്ചു കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ.സന്തോഷ് വ്യക്തമാക്കി. പസിഫിക് സമുദ്രത്തിന്റെ ഉപരിതലം അസാധാരണമായി ചൂടാകുന്നതാണ് ഇന്ത്യന്‍ ഭാഗത്ത് താപനില കൂടാന്‍ കാരണം. ∙ നിലവിൽ മഴ ലഭിക്കാനുള്ള അനുകൂല സാഹചര്യങ്ങളുണ്ട്. ഇടിമിന്നൽ മേഘങ്ങളും രൂപപ്പെടാനുള്ള സാഹചര്യമുണ്ട്. അന്തരീക്ഷത്തിലെ വ്യത്യസ്ത സാഹചര്യങ്ങളും ഈർപ്പവുമെല്ലാം മഴ ലഭിക്കാനുള്ള സാധ്യതകളെ വർധിപ്പിക്കുന്നു. കടലിൽനിന്നുള്ള ഈർപ്പമുള്ള കാറ്റ് കരയിലേക്ക് എത്തുന്നുണ്ട്. കാറ്റിന്റെ ഗതിയും അനുകൂലമാണ്. നല്ല ചൂടുള്ളതിനാൽ ചൂടുപിടിച്ച വായു മുകളിലേക്ക് ഉയരുന്നുണ്ട്. നീരാവി നിറഞ്ഞ ചൂടുള്ള വായു മുകളിലേക്ക് ഉയർന്ന് ഇടിമിന്നൽ മേഘങ്ങൾ രൂപപ്പെടും. പിന്നീട് മഴയുണ്ടാകും. പലയിടത്തും ഇപ്പോൾ മഴ കിട്ടുന്നുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പം ഏപ്രിൽ, മേയ് മാസത്തിൽ കൂടും. നമ്മുടെ കാലാവസ്ഥാ രീതി അങ്ങനെയാണ്. മഴയ്ക്ക് മുൻപായുള്ള ഇത്തരം അന്തരീക്ഷ ഘടകങ്ങളാണ് അന്തരീക്ഷ ഈർപ്പം വർധിപ്പിക്കുന്നത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക