Thursday, 18 April 2024

സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റുകളിൽ വ്യാപക വീഴ്ചയെന്ന് സി.എ.ജി.

SHARE
തി​രു​വ​ന​ന്ത​പു​രം: വ്യാ​പ​ക​മാ​യ വീ​ഴ്ച​ക​ളും അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളും സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റുകളിൽ ന​ട​ക്കു​ന്നു​വെ​ന്ന് കണ്ടെത്തി സി.​എ​.ജി. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ർ​ധി​ച്ച് വ​രു​ന്ന വാ​ഹ​ന അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നടത്തിയ പ​രി​ശോ​ധ​നയിലൂടെ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ളാ​ണ് സർക്കാരിന് റി​പ്പോ​ർ​ട്ടും ശിപാ​ർ​ശ​യു​മാ​ക്കി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ർ ടെ​സ്റ്റ് ന​ട​ക്കു​ന്ന ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ ടെസ്റ്റിൽ പങ്കെടുത്തിരുന്നത് സീ​റ്റ് ബെ​ൽ​റ്റൊ ഹെ​ൽ​മ​റ്റോ ധ​രി​ക്കാ​തെ​യാ​ണ്. സി.എ.ജി. വ്യക്തമാക്കുന്നത് പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു വ​രാ​ത്ത​തും ന​വീ​ക​രി​ച്ച ട്രാ​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും വീഴ്ചകൾ തന്നെയാണെന്നാണ്. 
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 








SHARE

Author: verified_user