ചങ്ങനാശേരി: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കുമരങ്കരി പ്രദേശത്തിനു പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. കോഴി, താറാവ് തുടങ്ങിയ പക്ഷികളെയും അവയുടെ വിസര്‍ജ്യങ്ങളും അവശിഷ്ടങ്ങളും ഈ ഭാഗത്തുനിന്നു കടത്തിക്കൊണ്ടുപോകാനും ഇവിടേക്കു കൊണ്ടുവരുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ പക്ഷികളുടെ സിറത്തിന്റെ സാമ്പിളിന്റെ ആന്റിജന്‍ പരിശോധന തിരുവല്ല മഞ്ഞാടിയിലെ ലാബില്‍ രണ്ടാഴ്ചക്കിടയില്‍ നാലുപ്രാവശ്യം നടത്തും. ആന്റിജന്‍ പരിശോധന പോസിറ്റീവാണെങ്കരില് സാമ്പിള്‍ ഭോപ്പാലിലെ ലാബിലേക്ക് അയയ്ക്കാനുമാണ് തീരുമാനം. പക്ഷിപ്പനിബാധയെത്തുടര്‍ന്ന് വാഴപ്പള്ളി പഞ്ചായത്തിലെ ഇരുപതാംവാര്ഡില്പ്പെട്ട കുമരങ്കരിയില്‍ ആറായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങിയിരുന്നു. കോട്ടയം ജില്ലാ കളക്ടറുടെ ഉത്തരവുപ്രകാരം ഞായറാഴ്ച ബാക്കിയുള്ള 8,561 താറാവുകളെ ദ്രുതകര്‍മസേന കൊന്നൊടുക്കി കുഴിച്ചുമൂടിയിരുന്നു. ഓടോറ്റി തെക്കു പാടശേഖരത്തില്‍ കൊയ്ത്തിനുശേഷം നെടുമുടി സ്വദേശിയായ ആള് തീറ്റുന്നതിനായി എത്തിച്ച 45ദിവസം പ്രായമായ താറാവുകള്‍ക്കാണ് പക്ഷിപ്പനിബാധയേറ്റത്. രോഗബാധയെത്തുടര്‍ന്ന് കഴിഞ്ഞ 18 മുതല്‍ താറാവുകള്‍ ചത്തുവീണിരുന്നു. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആളുകളിലേക്കു രോഗം പടരാതിരിക്കാന്‍ കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതേസമയം പക്ഷിപ്പനിബാധയെത്തുടര്‍ന്ന് താറാവുകള്‍ ചത്ത കര്ഷകന് നാലു ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. ഇയാള്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ച മൂന്നിടങ്ങളില്‍ ഇന്ന് കള്ളിംഗ് ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാര്‍ഡ് ഏഴ്, എടത്വ പഞ്ചായത്ത് വാര്‍ഡ് പത്ത്, തകഴി പഞ്ചായത്ത് വാര്‍ഡ് നാല് എന്നിവിടങ്ങളില്‍ ഇന്ന് കള്ളിംഗ് നടത്തും. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അധ്യക്ഷനായ അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഏകദേശം 790 പക്ഷികളെയും എടത്വ പഞ്ചായത്തിലെ 33,974 പക്ഷികളെയും തകഴി പഞ്ചായത്തിലെ 10,867 പക്ഷികളെയും ഉള്‍പ്പെടെ ആകെ 45,631 പക്ഷികളെ നശിപ്പിക്കും. പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെയാണ് നശിപ്പിക്കുക. ഇതിനാവശ്യമായ വിറക്, കുമ്മായം, ഡീസല്‍, പഞ്ചസാര, ചിരട്ട, തൊണ്ട് എന്നിവ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കും. കള്ളിംഗ്് സംഘത്തിലുള്ള എല്ലാവരെയും പത്തു ദിവസം ക്വാറന്റൈനില്‍ ഇരുത്താനും തീരുമാനിച്ചു. എടത്വയില്‍ പതിനൊന്നും തകഴിയില്‍ നാലും അമ്പലപ്പുഴയില്‍ മുന്നും ആര്‍ആര്‍റ്റി സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടേക്ക് ആവശ്യമായ തൊഴിലാളികളെയും നിയോഗിക്കും. കൊല്ലത്തു നിന്ന് ഇവിടേക്ക് ആവശ്യമായ കൂടുതല്‍ ആര്‍ആര്‍ടി സംഘങ്ങളെയും എത്തിച്ചിട്ടുണ്ട്. ആര്‍ആര്‍ടി സംഘത്തിലുള്ളവര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പ്രതിരോധ മരുന്നുകളും പിപിഇ കിറ്റുകളും മാസ്കുകളും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ലഭ്യമാക്കും. പ്രഭവകേന്ദ്രത്തിലേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ലെന്നും കള്ളിംഗ് നടക്കുന്ന സ്ഥലത്തേക്ക് പൊതുജനങ്ങള്‍ കടക്കുന്നില്ലെന്നും പോലീസ് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക