Monday, 22 April 2024

ചേർത്തലയിൽ ട്രെയിനിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം

SHARE





ആലപ്പുഴ: ട്രെയിനിൽനിന്നു വീണ് യുവാവിന് ദാരുണാന്ത്യം. കീരിക്കാട് സൗത്ത് ശ്രീഭവനം അനന്തു അജയൻ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. ഏറനാട് എക്‌സ്പ്രസില്‍ കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കു പോകുകയായിരുന്നു അനന്തു. കാൽ പ്ലാറ്റ്‌ഫോമിൽ തട്ടി മുറിവ് പറ്റിയതിനെ തുടർന്ന് എഴുന്നേറ്റപ്പോൾ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നെന്നാണ് റിപ്പോർട്ട്. മാരാരിക്കുളം റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ് അപകടം. മൃതദേഹം ചേർത്തല താലുക്ക് ആശുപത്രിയിലേക്കു മാറ്റി.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user