ആലപ്പുഴ: ചെന്നിത്തല കാരാഴ്മയില്‍ അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി. കാരാഴ്മ സ്വദേശി റാഷുദ്ദീന്‍, മകള്‍ സജിന എന്നിവരുടെ നില ഗുരുതരമാണ്. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റാഷിദ്ദീന്റെ ഭാര്യ, മകന്, സഹോദരിയുടെ ഭര്‍ത്താവ് എന്നിവര്‍ക്കും വെട്ടേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ പ്രതിയായ കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം. വെട്ടുകത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയ പ്രതി കുടുംബാംഗങ്ങളെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. സജിനെയെയാണ് ആദ്യം ആക്രമിച്ചത്. ശബ്ദം കേട്ട് റാഷിദ്ദിന് എത്തിയതോടെ ഇയാളെയും മാരകമായി പരിക്കേല്‍പ്പിച്ചു. പിന്നാലെ ഇത് തടയാന്‍ ശ്രമിച്ച മറ്റുള്ളവരെയും പ്രതി ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. സജിന വിവാഹാലോചന നിരസിച്ചതിനെ തുടര്‍ന്നാണ് അക്രമമെന്നാണ് സൂചന. സജിനയുടെ ആദ്യ ഭർത്താവ് മരിച്ചുപോയിരുന്നു. ഇതോടെ പ്രതി വിവാഹാലോചനയുമായി സമീപിച്ചെങ്കിലും സജിന ഇത് നിരസിക്കുകയായിരുന്നു
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക