മൂന്നാർ: മൂന്നാറിലെ ജനവാസമേഖലകളിൽ കടുവകളുടെ വിളയാട്ടം. മൂന്നാർ കന്നിമല ലോവർ ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് കടുവകളെ കണ്ടത്. തേയില എസ്റ്റേറ്റിനു സമീപത്തുകൂടി മൂന്നു കടുവകൾ നടന്നു നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട തൊഴിലാളികൾ ദൃശ്യങ്ങൾ പകർത്തി. പ്രദേശത്ത് കടുവകൾ സ്ഥിരമായി എത്തുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം കന്നിമലയിലെ കർഷകന്റെ പശുവിനെ കടുവ പിടിച്ചിരുന്നു. കാണാതായ പശുവിനെ തിരക്കിയിറങ്ങിയവരാണ് കൂട്ടത്തോടെ നടന്നു നീങ്ങുന്ന കടുവകളെ കണ്ടത്. ആളുകളെ കണ്ടതോടെ കടുവകൾ സമീപത്തെ വനത്തിലേക്ക് കയറിപ്പോയി. ഇതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിയിലായിരിക്കുകയാണ്. സംഭവമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തിയിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക