കോഴിക്കോട്: പെരുന്നാൾ ദിനത്തിൽ കാലിക്കറ്റ് സർവകലാശാല തീരുമാനിച്ച പരീക്ഷകൾ മാറ്റി. 11-ാം തീയതി തീരുമാനിച്ചിരുന്ന ബി വോക്ക് ഒന്നാം സെമസ്റ്റർ ലോജിസ്റ്റിക് മാനേജ്‌മെന്റ്, ബി വോക്ക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം പരീക്ഷകളാണ് മാറ്റിവെച്ചത്.
മാറ്റിവെച്ച പരീക്ഷകൾ ഏപ്രിൽ 16ന് നടക്കും. 11-ാം തീയതി പരീക്ഷകൾ ഇല്ലെന്നാണ് നേരത്തെ സർവകലാശാല പറഞ്ഞിരുന്നത്. 11-ാം തീയതി പെരുന്നാളായാൽ 12-ാം തീയതിയിലെ പരീക്ഷ മാറ്റും. ആഘോഷദിവസങ്ങൾക്ക് തൊട്ടടുത്ത ദിവസങ്ങളിൽ കാലിക്കറ്റ് സർവകലാശാല പരീക്ഷ സംഘടിപ്പിച്ചിരുന്നില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക