ന്യൂഡൽഹി: പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം അലമാരിയിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ രാജസ്ഥാനിലേക്ക് പോയ വിപൽ ടെയ്ലറെ അന്വേഷണ സംഘം പിടികൂടി ഡൽഹിയിലേക്ക് തിരികെ കൊണ്ടുവന്നു. 26 കാരിയായ മകളുമായി കുറച്ച് ദിവസമായി ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇവരുടെ പിതാവ് പോലീസിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ മൃതദേഹം അലമാരയ്ക്കുള്ളിൽ നിറച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക